---
title: "കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം"
english_title: "Wild Elephant Attack In Idukki Poopara Estate Worker Dead"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380124/wild-elephant-attack-worker-dead`"
published_at: "2026-08-27T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a900db8bc831_1000708206.png"
keywords: ["Idukki", "Wild Elephant Attack", "Poopara", "Estate Worker", "Kerala News"]
---

# കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

> **Lead Summary:** ഇടുക്കി: കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ഒച്ച തേവർ ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്.

## Article Content

ഇടുക്കി: കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ഒച്ച തേവർ ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്.

ഇടുക്കി പൂപ്പാറയിലെ തലക്കുളം എസ്റ്റേറ്റിലെ 12 ഏക്കർ ഭാഗത്താണ് സംഭവം. സ്ഥിരമായി കാട്ടാനയുടെ ആക്രമണം നേരിടുന്ന പ്രദേശമാണിത്.

തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ഒച്ച തേവരെ കാട്ടാന ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സംഭവിച്ചതെന്ന് ദേവികുളം റേഞ്ച് ഓഫീസർ അറിയിച്ചു.

സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380124/wild-elephant-attack-worker-dead`)